അകാലത്തില്‍ വിടവാങ്ങിയ അതുല്യപ്രതിഭ ക്ലിന്റ് എഡ്മണ്ട് ജോസഫിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം ക്ലിന്റിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഹാപ്പി ബര്‍ത്ത് ഡേ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്. വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം.
കെ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്ലിന്റിന്റെ മാതാപിതാക്കളായി ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് അഭിനയിക്കുന്നത്. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി അഭിനയിക്കുന്നത്. ജോയ്മാത്യു, കെപിഎസി ലളിത, ഗോകുലം ഗോപാലന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.