ഏലൂരില്‍ നിന്നും കാണാതായ കളമശേരിയിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്.
പുലര്‍ച്ചെ 2.15 ഓടെ കളമശേരി വട്ടേത്തുന്നം ഭാഗത്താണ് അപകടം നടന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ വീട്ടില്‍ നിന്നും പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.സുഹൃത്തുക്കള്‍ രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ഫോണ്‍ രാത്രിയൊടെ സ്വിച്ച്ഓഫായ നിലയിലായിരുന്നു. കളമശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു