Home app

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു മന്ത്രി തിലോത്തമന്‍

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു.

വില അല്‍പം കൂടിയത് പച്ചക്കറികള്‍ക്കു മാത്രമാണ്. പച്ചക്കറി വിലകൂടാന്‍ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും എങ്കിലും വില വന്‍തോതില്‍ കൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല. ഓണത്തിന് 1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുത്തുവെന്നും തിലോത്തമന്‍ സഭയെ അറിയിച്ചു.

അതേസമയം, മന്ത്രി തിലോത്തമന്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഒരു സാധനത്തിനും സംസ്ഥാനത്ത് വില കുറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം സഭയില്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top