Home app

കെ എം മാണിക്കെതിരായ ലെഡ് ഓക്സൈഡ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം

കെ എം മാണിക്കെതിരായ ലെഡ് ഓക്സൈഡ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം. കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് ബജറ്റില്‍ നികുതി ഇളവ് നല്കിയ കേസാണ് അവസാനിപ്പിക്കുന്നത്. ലെഡ് ഓക്സൈഡിന്റെ നികുതി സംബന്ധിച്ച് നിയമസഭ നിയമം പാസാക്കിയസാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കോട്ടയം കുറിച്ചി ആസ്ഥാനമായ സൂപ്പര്‍ പിഗ്മെന്റ്സ് എന്ന സ്ഥാപനത്തിന് നികുതിയിളവ്‌നല്‍കാന്‍ കെ.എം മാണി വഴി വിട്ട സഹായം നല്‍കിയെന്നായിരുന്നു പരാതി. 2015-16 ലെ വിവാദ ബജറ്റില്‍ മാണി തല്‍പ്പരകക്ഷികളെ സഹായിക്കാനുള്ള ഇടപെടല്‍ നടത്തിയതെന്നായിരുന്നു ആരോപണം. പാലാ സ്വദേശി ജോര്‍ജ്ജ് സി കാപ്പനാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. നിയമനിര്‍മാണം നടന്ന വിഷയത്തില്‍ അന്വേഷണം നടത്താന്‍ അനുമതിയില്ലെന്ന കാരണത്താലാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ഇതിന് മുന്നോടിയായി ഇത് സംബന്ധിച്ച വസ്തുത റിപ്പോര്‍ട്ട് നിയമോപദേശത്തിനായി സമര്‍പ്പിച്ചുവെന്ന് വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു.

തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം 12 നിയമസഭാ രേഖകള്‍ പരിശോധിക്കുകയും 15 പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top