കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ടിജെ ചന്ദ്രചൂഡന്. സമീപകാലത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുന്നണിക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തീരെ ആശാവഹമല്ല. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഓഫീസില്‍ മൗനവ്രതമിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും ചന്ദ്രചൂഡന് പറഞ്ഞു.