തെലുങ്കിലെ തിരക്കേറിയ നായികയായിരിക്കുകയാണ് അനു ഇമ്മാനുവല്‍. നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനു.
മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. വിശാലിന്റെ മിഷ്കിന് ചിത്രം തുപ്പരിവാലനിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അനു.