ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അവിവാഹിതയായ കൗമാരക്കാരി മരിച്ചു. എഞ്ചിനയറിംഗ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ച രാത്രിയിലാണ് പെണ്‍ുകുട്ടിയെ സ്വകാര്യ നഴ്സിംഗ് ഹോമില്‍ ഗര്‍ഭച്ഛിദ്രത്തിനായി പ്രവേശിപ്പിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ കാമുകനാണ് നഴസിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കിയതോടെ പോണ്‍കുട്ടിയുടെ നില വഷളായി രക്തസ്രാവമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പെ പെണ്‍കുട്ടി മരണപ്പെട്ടിരുന്നു.
അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.