Film News

ചങ്ക്‌സിലെ പുതിയ ഗാനം പുറത്തിറങ്ങി

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ചങ്ക്‌സ് സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ബാലു വര്‍ഗീസ്, ധര്‍മ്മജന്‍, ഗണപതി, വിശാഖ് നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനവും ഗോപി സുന്ദറാണ്.

ഹണി റോസാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, ലാല്‍, മെറീന മൈക്കിള്‍, ഹാരിഷ് കണാരന്‍, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top