നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി. ഇത് മൂന്നാമത്തെ തവണയാണ് ദിലീപിന്റെ റിമാന്‍ഡ് നീട്ടുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് നീട്ടുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകന് നാളെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും.
ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി
By
August 8, 2017 5:53 am