Home app

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങി

ഗുജറാത്തില്‍ മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മൂന്നു ബിജെപി സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് മത്സരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കണഅ#ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ ബല്‍വന്ത് രജപുട് എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ബിജെപിക്ക് രണ്ടുപേരെ വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് 14 പേരെ പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞാല്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭ കാണില്ല. സ്വന്തം പക്ഷത്തു നിന്ന്് ഇനിയും ചോര്‍ച്ച ഉണ്ടാകാതെ നോക്കിയാല്‍ അഹമ്മദ് പട്ടേലിന് അഞ്ചാംവട്ടവും ഉപരിസഭയിലെത്താം. 45 പേരുടെ പിന്തുണയാണ് വിജയത്തിന് വേണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top