മദ്യപിച്ച് പൊതുനിരത്തില്‍ വഴക്കുകൂടിയ യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് പെണ്‍കുട്ടികളെ ഉപയോഗിച്ച് പണംതട്ടുന്ന വന്‍ സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. മംഗളൂരു സിറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെ കങ്കനാടിയിലെ ഒരു ഹോട്ടലിനുമുന്നില്വെച്ചാണ് യുവതിയും യുവാവും തമ്മില്‍ അടികൂടിയത്. ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് തന്നെ ഉപയോഗിച്ച് അഞ്ചുയുവാക്കളടങ്ങുന്ന സംഘം വിദേശികളില്‍നിന്ന് പണം തട്ടിയ വിവരം യുവതി വെളിപ്പെടുത്തിയത്. ആ പണം വീതംവെയ്ക്കുന്നതിനിടയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് അടിപിടിയില്‍ കലാശിച്ചത്.
മംഗളൂരുവിലെത്തുന്ന വിദേശടൂറിസ്റ്റുകള്ക്കൊപ്പംകൂടി താത്പര്യമുള്ളവര്‍ക്ക് യുവതിയുടെ അര്‍ധനഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ അയച്ചുകൊടുക്കും. വിദേശി കുടുങ്ങിയാല്‍ യുവതിയെ എത്തിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കി വിദേശടൂറിസ്റ്റുകളെ വിരട്ടിയോടിക്കും. അമേരിക്ക, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കബളിപ്പിക്കപ്പെട്ടവരില്പ്പെടും. ഒന്നരവര്‍ഷമായി സംഘം ഈ പ്രവൃത്തി തുടരുകയാണെന്ന് യുവതി പറഞ്ഞു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.