സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സി ആര് പി എഫ് സൈനികര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. ജൂലായ് 31ന് ദന്തേവാഡ പല്നാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ രക്ഷാബന്ധനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്.
ഹോസ്റ്റലിലെ ശുചിമുറിക്കു സമീപത്തു വച്ചാണ് രണ്ടു സൈനികര്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചത്. സൈനികര്‍ക്ക് രാഖി കെട്ടുന്ന ചടങ്ങിന് ശേഷം ശുചിമുറിയില്‍ പോയി തിരിച്ചു വന്ന രണ്ട് കുട്ടികളെ പരിശോധനയെന്ന വ്യാജേനയാണ് പീഡിപ്പിച്ചത്. പരിശോധന അതിരു കടന്നപ്പോള്‍ കുട്ടികള്‍ വാര്‍ഡനോട് പരാതിപ്പെടുകയായിരുന്നു.
വാര്ഡന് നല്കിയ പരാതിയെ തുടര്‍ന്ന് ഛത്തീസ്ഗഢ് പോലീസും സി ആര് പി എഫും വെവ്വെറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.