ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഐജി മനോജ് എബ്രഹാം കൊല്ലം കമ്മീഷ്ണര്‍ക്കു നിര്‍ദേശം നല്കി.
തിരുനെല്‍വേലി സ്വദേശി മുരുകന്(30) ആണ് മരിച്ചത്. കൂടെ ആരുമില്ലെന്നു പറഞ്ഞാണ് ആശുപത്രി യുവാവിന് ചികിത്സ നിഷേധിച്ചത്. ഏഴു മണിക്കൂറോളമാണ് മുരുകന് ആംബുലന്‍സില്‍ ചികിത്സ കാത്ത് കിടന്നത്.