Kerala

അരുണ്‍ ജെയ്റ്റ്‌ലി വിമാനാപകടത്തില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹം

വിമാനാപകടത്തില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനോ ജയ്റ്റലി സമയം കണ്ടെത്തിയില്ല.

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീടും പരിക്കേറ്റ ബിജെപിക്കാരേയും മാത്രം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ ജയ്റ്റ്‌ലി സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top