മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ വ്യാഴാഴ്ച വിജിലന്‍സിനു മൊഴി നല്‍കും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായ കെ.പി ശ്രീശന്, എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിനു മൊഴിനല്‍കുന്നത്. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ക്കു വിജിലന്‍സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്. കോളജ് ഉടമ ആര്. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്.എസ്. വിനോദ് വാങ്ങിയെന്നാണ് സമിതി കണ്ടെത്തിയത്.