അച്ചന് കോവിലാറ്റിലെ താഴ്വര കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കൊല്ലം ചാവറ സ്വദേശികളായ പ്രസാദ്(38), പ്രമോദ്(36) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. ഇന്നലെയും ഇന്നു രാവിലെയും തിരച്ചില്‍ തുടര്‍ന്നിരുന്നു. കോട്ടയത്തുനിന്ന് എത്തിയ മൂന്നംഗ സ്കൂബാ ടീം, സ്റ്റേഷന് ഓഫീസര്‍ വി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ മനോഹരന് പിള്ള, പോള്‍ വര്‍ഗീസ്, വിനോദ് കൃഷ്ണന്, അരുണ്‍ കൃഷ്ണന് എന്നിവരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.