Home app

കോഴിക്കോട് മാവൂരില്‍ കുടിവെള്ളത്തില്‍ കോളറ ബാക്ടിരീയയുടെ സാന്നിധ്യം കണ്ടെത്തി

കോഴിക്കോട് മാവൂരില്‍ കോളറയ്ക്ക് കാരണമായ ബാക്ടിരീയയുടെ സാന്നിധ്യം കണ്ടെത്തി. കുടിവെള്ളത്തിലാണ് കോളറക്ക് കാരണമായ വിബ്രിയോ കോളറെ ബാക്ടിരീയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

മാവൂരില്‍ കോളറ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. മാവൂര്‍ തെങ്ങിലക്കടവ് ഭാഗത്ത് അഞ്ചോളം പേര്‍ക്ക് കോളറ രോഗലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചത്.

കോഴിക്കോട് സി.ഡബ്ല്യൂ.ആര്‍.ഡി.എം നിന്നാണ് വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചത്. പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാവൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘം നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top