Home app

ജഗന്‍ മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി യാഗം നടത്തുന്നു

വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്താന്‍ യാഗം നടത്തുന്നു. വൈഎസ്ആര്‍സി നേതാക്കളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്നാണ് ‘മഹാരുദ്ര സഹിത സംഹര ചണ്ഡി യാഗം’ നടത്താന്‍ ഒരുങ്ങുന്നത് നാഗോളയിലാണ് യാഗശാല നിര്‍മിക്കുന്നത്.

ശനിയാഴ്ച മുതല്‍ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന 2019 വരെ യാഗം തുടരും. വൈഎസ്ആര്‍സി നേതാവും ടിടിഡി മുന്‍ ചെയര്‍മാനുമായ കരുണാകര റെഡ്ഡി യാഗത്തിന്റെ ആദ്യ ദിനങ്ങളില്‍ പങ്കെടുക്കും. നമ്മപേഡി ശിവരാമകൃഷ്ണയാണ് യാഗത്തിന് നേതൃത്വം നല്‍കുന്നത്. വേദപണ്ഡിതരായ വിജയശാരദ റെഡ്ഡിയും വീരപ്രസാദ റെഡ്ഡിയും യാഗപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും.

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കടുത്ത വിമര്‍ശകനായാണ് ജഗന്‍ അറിയപ്പെടുന്നത്. കഴിഞഅഞ ദിവസം ചന്ദ്രബാബു നായിഡു നടുറോഡില്‍ വെടിയേറ്റു കൊല്ലപ്പെട്ടാലും തെറ്റ് പറയാനാകില്ലെന്ന പരാമര്‍ശത്തോടെ ജഗന്‍ റെഡ്ഡി വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top