Home app

അരുണ്‍ ജെയ്റ്റലി ഞായറാഴ്ച കേരളത്തിലെത്തും

ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ ആറ്റുകാല്‍, കാലടി എന്നീ പ്രദേശങ്ങളിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടേയും കൗണ്‍സിലര്‍മാരുടേയും വീടുകളും സന്ദര്‍ശിക്കും.

ഞായാറാഴ്ച രാവിലെ 10.30ന് തിരുവനന്തപുരത്തെത്തുന്ന ജെയ്റ്റലി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കൊപ്പമാവും അക്രമമുണ്ടായ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശിക്കുക. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top