കൊല്ലം:സ്വർണ വ്യാപാരികളെ ദ്രോഹിക്കുന്ന ജി എസ് ടി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡപ്യൂട്ടി കമ്മീഷണർ ഓഫീസ് പടിക്കൽ ജൂൺ 30 ന് രാവിലെ 10.30 ന് നടക്കുന്ന ധർണ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡൻറ് ബി.പ്രേമാനന്ദ്, അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്.പളനി എന്നിവരടക്കം നേതാക്കൾ പ്രസംഗിക്കും.
കൊറോണ നിബന്ധനകൾ പാലിച്ച് ആയിരിക്കും ധർണ്ണ എന്ന് ജില്ലാ ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് അറിയിച്ചു.