Home app

ഐസ് ബന്ധം ; മൂന്ന് പേര്‍ പിടിയില്‍

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി.

കണ്ണൂരിലെ കനകമലയില്‍ വച്ച് നേരത്തേ ആറു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മലയാളികളടക്കമുള്ളവരെയായിരുന്നു അന്ന് കോയമ്പത്തൂരില്‍ നിന്നും തലശ്ശേരി പാനൂരില്‍ നിന്നുമായി അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പലരേയും നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടു പേരും ആലപ്പുഴ സ്വദേശിയായ ഒരാളും അറസ്റ്റിലായത്. ഇവര്‍ നിരന്തരമായി ഐഎസുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഈ വ്യക്തികളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ നിന്നും ഐഎസ് ബന്ധം തെളിയിക്കുന്ന ലഘുലേഖകള്‍, ഡിവിഡികള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി ഇയാള്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top