Home app

വാനാക്രൈയുടെ വ്യാപനം തടഞ്ഞ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍

വാനാക്രൈ റാന്‍സംവേറിന്റെ വ്യാപനം തടഞ്ഞ മാര്‍ക്കസ് ഹച്ചിന്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാല്‍വെയറുകള്‍ നിര്‍മ്മിച്ചതിനാണ് അമേരിക്കന്‍ പൊലീസ് മാര്‍ക്കസ് ഹച്ചിന്‍സണെ അറസ്റ്റ് ചെയ്തത്. 2014 ജൂലൈ മുതല്‍ 2015 ജൂലൈ വരെയുള്ള കാലയളവില്‍ നിര്‍മ്മിച്ച ക്രോണോസ് എന്ന പേര് മാല്‍വെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്.

വാനാക്രൈ റാന്‍സംവേറിന്റെ ‘കില്‍ സ്വിച്ച്’ കണ്ടെത്തി അതിന്റെ വ്യാപനം തടഞ്ഞതോടെ ലണ്ടന്‍ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണ്‍ ലോക പ്രശസ്തനാവുകയായിരുന്നു. വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ആഗസ്റ്റ് രണ്ടിനാണ് മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്വന്തമായി തുടങ്ങിയ ടെക്നിക്കല്‍ ബ്ലോഗ് ‘മാല്‍വേര്‍ ടെക്’ ഹിറ്റായതോടെ ക്രിപ്റ്റോസ് ലോജിക് കമ്പനി ജോലിയില്‍ പ്രവേശിച്ച ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top