Home app

എന്‍ എച്ച് അന്‍വറിന്റെ സ്മരണാര്‍ഥം കാഞ്ഞിരപൊയില്‍ സ്‌കൂളിന് സ്മാര്‍ട് ക്ലാസ് റൂം

സിഒഎ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍എച്ച് അന്‍വറിന്റെ സ്മരണാര്‍ഥം കാസര്‍ഗോഡ് കാഞ്ഞിരപൊയില്‍ ഗവര്‍മെണ്ട് ഹൈസ്‌കൂളില്‍ ഒരുക്കിയ സ്മാര്‍ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. എന്‍എച്ച് അന്‍വര്‍ സ്മാരക ട്രസ്റ്റ് ,കേബിള്‍ ടിവി ഓപ്പറേറ്റേഴ്്‌സ് അസോസിയേഷന്‍ എസ്എസ്എ, സ്‌കൂള്‍ പിടിഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്മാര്‍ട് ക്ലാസ് റൂം ഒരുക്കിയത്.

രണ്ടു ലക്ഷത്തോളം രൂപ ചിലവിട്ട ക്ലാസ് റൂമില്‍ കമ്പ്യൂട്ടര്‍ പ്രൊജക്ടര്‍ സൗണ്ട് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതു വിദ്യാലയങ്ങളെ മെച്ചപ്പെടുത്താനുള്ള രണ്ടാംഘട്ട വിദ്യാഭ്യാസ വിപ്ലവത്തിന്റെ കാലത്ത് കേബിള്‍ ടിവി മേഖലയില്‍ നിന്നുള്ള ഇത്തരം ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഉത്തരവാദിത്തപൂര്‍ണ്ണമായ മാധ്യമപ്രവര്‍ത്തനത്തിന്റെ രീതി ഉള്‍ക്കൊണ്ട് സ്‌കൂളില്‍ ഹൈ ടെക് ക്ലാസ് റൂം നിര്‍മ്മിക്കാന്‍ മുന്നോട്ടുവന്ന സിഒഎയെയുടെ പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎല്‍എ. എം. രാജഗോപാല്‍,ജില്ലാപഞ്ചായത്ത് അംഗം കേളുപണിക്കര്‍ ,സിഒഎ സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലതീഷ് കുമാര്‍ , സജീവ് കുമാര്‍ ജില്ലാ പ്രസിഡണ്ട് സതീഷ് പാക്കന്‍ , സെക്രട്ടറി ലോഹിതാക്ഷന്‍ കെ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top