സ്ത്രീകളെ മയക്കി മുടിമുറിക്കുന്നുവെന്നാരോപിച്ച് 60 കാരിയെ ആഗ്രയില്‍ ആള്‍ക്കുട്ടം തല്ലിക്കൊന്നു.മുതനൈ ഗ്രാമത്തിലെ ദളിത് കടുംബത്തിലെ മാന്ദേവിയെയാണ് ദുര്‍മന്ത്രവാദിയെന്നാരോപിച്ച് തല്ലിക്കൊന്നത്.
ഹരിയാന രാജസ്ഥാന്, ഡെല്‍ഹി , ഉത്തര്‍പ്രദേശ് , മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉള്‍ഗ്രാമത്തിലാണ് മുടിമുറിക്കല്‍ സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊടുന്നനെ തലവേദന അനുഭവപ്പെട്ട് മയങ്ങിക്കിടക്കുന്ന സ്ത്രീകളുടെ പിന്നിയിട്ട മുടി മുറിച്ചുമാറ്റപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെ ജനങ്ങള്‍ ഏറെ ഭീതിയിലായിരുന്നു.
ക്ഷുത്ര ശക്തികളാണെന്ന വിശ്വാസത്തില്‍ അതീശ ശക്തികളെ കൂട്ടുപിടിച്ച് ഭയത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാന്‍ദേവി ആള്‍ക്കൂട്ടത്തിന്റെ ഭയത്തിനും കോപത്തിനും ഇരയാക്കപ്പെടുന്നത്.
എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ മാന്‍ദേവി വഴിതെറ്റി സവര്‍ണ്ണര്‍ താമസിക്കുന്ന പ്രദേശത്തെത്തുന്നതോടെയാണ് മാന്ദേവിയുടെ കുടുംബം ആരോപിക്കുന്നത്.
തനിക്ക് വഴിതെറ്റിയെന്ന് കേണപേക്ഷിച്ചിട്ടും മുടി മുറിച്ച മന്ത്രവാദിയെന്നാരോപിച്ച് അവരെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ബന്ധഉക്കള് ആരോപിക്കുന്നു.
പ്രദേശത്തെ സവര്‍ണ്ണരായ രണ്ടുപേര്‍ക്കെതിരെ മാന്ദേവിയുടെ മകന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസന്വേഷിച്ച് വരികയാണ്.