നടി ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്ന ഹൊറര്‍ ചിത്രം ഇ യുടെ ജൂക് ബോക്സ് പുറത്തിറക്കി. കുക്കു സുരേന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അമിന്‍ സുറാനി, സംഗീത് ശിവന് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന് ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.