Home app

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

ഗുജറാത്തില്‍ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുടപിടിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എട്ടാം തീയതി ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്കു നല്‍കുന്ന ബാലറ്റില്‍ നോട്ട ഓപ്ഷനും ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ , കേന്ദ്രമന്ത്രി സ്മൃതി ഇറാനി , കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിഷേധമുയര്‍ത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top