വാര്‍ത്താ പ്രക്ഷേപണത്തിന് തൊട്ടു മുമ്പ് ന്യൂസ് റൂമില്‍ കണ്ട പാമ്പിനെ കൈയ്യോടെ പിടികൂടി കവറിലാക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ന്യൂസ് 9 ചാനലിലെ ജീവനക്കാരിയാണ് ‘പാമ്പു പിടുത്തക്കാരി.’
എഡിറ്റിംഗ് സ്യൂട്ടിലെ കമ്പ്യൂട്ടര്‍ വയറുകള്‍ക്കിടയില്‍ ചുരുണ്ടുകിടന്ന രണ്ടു മീറ്ററോളം നീളമുള്ള പാമ്പിന് കാമറാമാനാണ് ആദ്യം കാണുന്നത്. എന്നാല്‍ പാമ്പിനെ പിടിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഭയന്നതടെആ ദൗത്യം ചാനലിലെ ജീവനക്കാരി ഏറ്റെടുത്തു. കമ്പിയുപയോഗിച്ച് പാമ്പിനെ പുറത്തെത്തിച്ച ശേഷം ഭയമേതും കൂടാതെ കൈകൊണ്ടെടുത്ത് കവറിലിടുകയായിരുന്നു.