മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കുന്ന വില്ലനിലെ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാലിന്റെ മാത്യു മാഞ്ഞൂരാന് എന്ന കഥാപാത്രത്തെ എതിര്‍ക്കുന്നവരാണിവര്‍. നാലുപേരും മറുനാടന്‍ അഭിനേതാക്കളായ വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. വിശാല്‍ ശക്തിവേല്‍ പളനിസ്വാമിയെയും ഹന്‍സിക ശ്രേയയെയും ശ്രീകാന്ത് ഫെലിക്സ് ഡി വിന്സെന്റിനെയും റാഷി ഖന്ന ഹര്‍ഷിത ചോപ്രയെയുമാണ് അവതരിപ്പിക്കുന്നത്. നാലുപേരും ഇതാദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്.
വില്ലനിലെ വില്ലന്മാരെ കാണാം
By
August 2, 2017 5:38 am