Home app

തോക്കും ചൂണ്ടി റബ്ബറും പണവും മാത്രം കണ്ട് വളര്‍ന്നയാള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നറിയില്ല; പിസി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷമി

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പീഡനമെന്നത് ജോര്‍ജിനൊരു തമാശയാണോ എന്ന് ഭാഗ്യലക്ഷി ചോദിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഒരു നടിയായതുകൊണ്ടാണോ താങ്കള്‍ക്ക് ഈ നിലപാടെന്നു ചോദിച്ച അവര്‍, ജോര്‍ജിന്റെ മക്കള്‍ക്കാണ് ഈ അവസ്ഥ വരുന്നതെങ്കിലും ഇങ്ങനെ തന്നെ പറയുമോ എന്നും ആരാഞ്ഞു.

തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്നയാള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അവര്‍ രൂക്ഷവിമര്‍ശനം രേഖപ്പെടുത്തിയത്. നടിയും ഞങ്ങളുടെ മകളാണെന്നാണ് പറഞ്ഞ അമ്മ ഭാരവാഹികള്‍ സ്വന്തം മകളെ അപമാനിച്ച വ്യക്തിക്കെതിരെ എന്തെങ്കിലും ചെയ്യുമോ? എന്നു ചോദിച്ചാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top