News

വെനസ്വേല തകര്‍ച്ചയുടെ വക്കില്‍; ബ്രിട്ടന്‍

തെരഞ്ഞെടുപ്പ് നടന്നതിനു തൊട്ടുപിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോകരാഷ്ട്രങ്ങള്‍. വെനസ്വേല തകര്‍ച്ചയുടെ വക്കിലാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. മഡുറോയുടെ ഭരണത്തില്‍ രാജ്യത്തെ ജനാധിപത്യവ്യവസ്ഥകള്‍ക്ക് യാതൊരുവിലയുമില്ലാതായി. മഡുറോയുടെ സ്വേച്ഛാധിപത്യ നിലപാടുകള്‍ ആ രാജ്യത്തിന്റെ അടിത്തറയിളക്കുമെന്നും ജോണ്‍സണ്‍ കുറ്റപ്പെടുത്തി.

തകര്‍ച്ച ഒഴിവാക്കാന്‍ ഇപ്പോഴും സാധിക്കും പക്ഷേ അതിന് മഡുറോതന്നെ വിചാരിക്കണം- ജോണ്‍സണ്‍ പറഞ്ഞു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top