പൊന്നിയിൻ സെല്വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു.മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെല്വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. ‘വീര രാജ വീര’ എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.