തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടർന്ന് ശബ്ദം പോയെന്നുമാണ് സാമന്ത ട്വീറ്റ് ചെയ്തത്. സാമന്ത നായികയായി എത്തുന്ന ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്.ചിത്രത്തിന്റെ പ്രമോഷനുമായി വലിയ തിരക്കിലായിരുന്നു താരം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പ്രമോഷനില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം ഇപ്പോൾ. തനിക്ക് പനിയാണ് എന്നാണ് താരം ആരാധകരെ അറിയിച്ചത്. ഷൂട്ടിങ്ങിന്റേയും പ്രമോഷന്റേയും തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടർന്ന് ശബ്ദം പോയെന്നുമാണ് സാമന്ത ട്വീറ്റ് ചെയ്തത്.
എന്റെ സിനിമയുടെ പ്രമോഷനുവേണ്ടി നിങ്ങളുടെ സ്നേഹം അറിഞ്ഞ് നിങ്ങൾക്കിടയിൽ ഈ ആഴ്ച മുഴുവൻ ചെലവഴിക്കണം എന്നാണ് കരുതിയത്. അപ്രതീക്ഷിതമായി ഈ തിരക്കേറിയ ഷെഡ്യൂളും പ്രമോഷനും എന്നെ ബാധിച്ചു. പനി ബാധിച്ച് കിടക്കുകയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു.- സാമന്ത കുറിച്ചു.
ശാകുന്തളത്തിൻ്റെ പ്രമോഷന് പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും താരം പറഞ്ഞു.