ഇപ്പോൾ പ്ലേസ്റ്റോറിൽ ഗൂഗിൾ പേ എന്ന് സെർച്ച് ചെയ്യുമ്പോൾ വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഗൂഗിൾ പേ ഫോർ ബിസിനസ് ആപ്ലിക്കേൻ മാത്രമാണ് കാണുന്നത്. ട്വിറ്ററിൽ നിരവധി പേർ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആപ്പ് എന്തുകൊണ്ടാണ് അപ്രത്യക്ഷമായത് എന്ന് വ്യക്തമല്ല. എന്തെങ്കിലും സാങ്കേതിക തകരാറായിരിക്കാനാണ് സാധ്യത.
അടുത്തിടെ ഗൂഗിൾ പ്ലേസ്റ്റോർ വഴി പണമിടപാട് നടത്തുന്നതിൽ തടസം നേരിടുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഈ പ്രശ്നവും ഗൂഗിൾ പേ ആപ്പ് അപ്രത്യക്ഷമായതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ചില മൊബൈലുകളിൽ പ്ലേ സ്റ്റോറിൽ ആപ് കാണുന്നുണ്ടെന്നു റിപ്പോർട്ട് വരുന്നുണ്ട്.