റിയാലിറ്റി ഷോയിൽ കൂടി സിനിമ രംഗത്ത് എത്തിയ അനുശ്രീ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായത്. ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച അനുശ്രീ ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. അനുശ്രീയുടെ പുതിയ മേക്കോവർ അടിപൊളി ആണെന്നാണ് ആരാധകർ പറയുന്നത്
ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി ഷൂട്ട് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ശ്യം ബാബു എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുശ്രീ ഈ ലുക്കിൽ ഒരു സിനിമ ചെയ്താൽ അത് പൊളിക്കുമെന്ന് ആരാധകർ അഭിപ്രായം പങ്കുവച്ചിട്ടുമുണ്ട്. 32-കാരിയായ അനുശ്രീ ഇപ്പോഴും യുവാനായികമാരെ വെല്ലുന്ന ലുക്കാണെന്ന് ആരാധകർ പറയുന്നത്.