നീലത്തിമിംഗിലങ്ങളുടെയും സ്രാവുകളുടെയും മത്സ്യക്കൂട്ടങ്ങളുടെയും അതിശയിപ്പിക്കുന്ന വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വരാറുണ്ട്. കടലില്‍ കൂടി സഞ്ചരിക്കുകയായിരുന്ന ഒരു ബോട്ടിന് സമീപത്തേക്ക് പതുക്കെ നീന്തി വരുന്ന ഒരു വലിയ നീലത്തിമിംഗിലം. വളരെ ശാന്തമായ നീലാകാശവും നീലക്കടലും അതിനിടെയില്‍ ബോട്ടിന് സമീപത്തേക്ക് പതുക്കെ നീന്തിവരികയാണ് നീലത്തിമിംഗിലം. ബോട്ടില്‍ നിന്നും കമഴ്ന്ന് കിടന്ന് ഒരു സ്ത്രീ തന്റെ സെല്‍ഫി സ്റ്റിക്കില്‍ ഗോപ്രോ ഉപയോഗിച്ച് കടലിന് അടിയില്‍ നിന്നുള്ള വീഡിയോ എടുക്കുന്നതും വീഡിയോയില്‍ കാണാം.
നീലത്തിമിംഗിലം ഗോപ്രോയ്ക്ക് മുന്നിലേക്ക് എന്നാല്‍ ബോട്ടിന് സമീപത്ത് എത്തുന്നതുവരെ അവര്‍ ഗോപ്രോ ഉപയോഗിച്ച് വീഡിയോ പകര്‍ത്തുന്നുണ്ട്.