Bollywood

‘ലവ് ടുഡേ’ ബോളിവുഡിലേക്ക്; ആമിർ ഖാന്റെ മകനും ജാൻവി കപൂറിന്റെ സഹോദരിയും പ്രധാന വേഷങ്ങളിൽ

അഞ്ച് കോടി ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ തമിഴ് ചിത്രം ലവ് ടുഡേ 150 കോടി രൂപയാണ് ലോകമെമ്പാടും നേടിയത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാർത്തകളാണ് വരുന്നത്. നടൻ ആമിർ ഖാന്റെ മകൻ ജുനൈദും ബോണി കപൂറിന്റെയും ശ്രീദേവിയുടെയും ഇളയ മകൾ ഖുശി കപൂറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമുഖ നിർമ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഖുശിയുടെ രണ്ടാമത്തെ ചിത്രമായിരിക്കുമിത്. സോയ അക്തറിന്റെ ‘ദി ആർച്ചീസി’ലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. യഷ് രാജ് നിർമ്മിച്ച ‘മഹാരാജ’ എന്ന സിനിമയിൽ ജുനൈദ് അഭിനയിച്ചിട്ടുണ്ട്.

ഒരു ദിവസത്തേക്ക് കമിതാക്കൾ തങ്ങളുടെ മൊബൈൽ ഫോൺ പരസ്പരം കൈമാറുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് ലവ് ടുഡേ പറയുന്നത്. ‘കോമാളി’യുടെ സംവിധായകൻ പ്രദീപ് രംഗനാഥനായിരുന്നു തമിഴിൽ ചിത്രം സംവിധാനം ചെയ്തത്. പ്രദീപ് തന്നെയാണ് നായകനായിയെത്തിയത്. ഒപ്പം മലയാളി നടി ഇവാന നായികയായിയെത്തിയ സിനിമയിൽ സത്യരാജും രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top