Breaking News

ഇനിയും കളിച്ചാല്‍ വയസാകുമ്പോൾ നടുവേദന വരും; സാമി സാമി പാട്ടിന് ചുവടുവെക്കില്ലെന്ന് രശ്മിക മന്ദാന

അല്ലു അര്‍ജുന്റെ നായികയായി എത്തിയ പുഷ്പയിലൂടെയാണ് രശ്മിക മന്ദാന കൂടുതല്‍ പ്രശസ്തിയില്‍ എത്തുന്നത്. ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിലെ രശ്മികയുടെ ഡാന്‍സും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇനി സാമി സാമി ഗാനത്തിന് ചുവടുവയ്ക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രശ്മിക.

ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് താരം ഇത് വ്യക്തമാക്കിയത്. നേരിട്ട് കാണുമ്ബോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ‘ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാല്‍ വയസാകുമ്ബോള്‍ നടുവേദന വരുമെന്നാണ് തോന്നുന്നത്. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം’- രശ്മിക മറുപടിയായി കുറിച്ചു.

മലയാളം സിനിമയോടുള്ള ഇഷ്ടവും രശ്മിക പങ്കുവച്ചു. മലയാളം സിനിമ മികച്ചതാണെന്നും അവിടെയുള്ളവര്‍ ഏറെ സ്നേഹമുള്ളവരാണെന്നും താരം പറയുന്നുണ്ട്. 2021 ഡിസംബറിലാണ് പുഷ്പയുടെ ആദ്യ ഭാഗം റിലീസായാത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത്. പുഷ്പയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top