Film News

പഠാനില്‍ തീയറ്ററില്‍ വരാത്ത ഒടിടിയില്‍ മാത്രമുള്ള രംഗങ്ങള്‍ ഇതാണ്

Photo:Twitter/sohom

1000 കോടിയ്ക്ക് മുകളിൽ നേടി  ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ഒടിടിയിലും എത്തി. മാര്‍ച്ച് 22 അര്‍ദ്ധരാത്രിമുതലാണ് പഠാന്‍ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് പതിപ്പുകളും സ്ട്രീം ചെയ്യുന്നുണ്ട്. 

പഠാന്‍ സിനിമ തീയറ്ററില്‍ കാണിക്കുമ്പോള്‍ ഇല്ലാത്ത ചില സീനുകള്‍ കൂട്ടിച്ചേര്‍ത്ത് എക്സറ്റന്‍റഡ് പതിപ്പായാണ് പഠാന്‍ എത്തിയിരിക്കുന്നത്. ട്വിറ്ററില്‍  ഷാരൂഖ് ആരാധകര്‍ ഈ കൂട്ടിച്ചേര്‍ത്ത രംഗങ്ങളുടെ ആവേശത്തിലാണ്. അതില്‍ തന്നെ ഷാരൂഖിനെ ക്രൂരമായി റഷ്യന്‍ ജയിലില്‍ ടോര്‍ച്ചര്‍ ചെയ്യുന്ന രംഗങ്ങള്‍ അടക്കം കൂട്ടിച്ചേര്‍ത്ത രംഗങ്ങളില്‍ ഉണ്ട്. 

ചില ആരാധകര്‍ അധികമായി ചേര്‍ത്ത രംഗങ്ങള്‍ കൃത്യമായി കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്. ഇത് ഇങ്ങനെയാണ്. 

1. വിമാനത്തില്‍ ഡിംപിള്‍ കപാഡിയ പഠാനെക്കുറിച്ച് സഹപ്രവര്‍ത്തകനോട് ചര്‍ച്ച ചെയ്യുന്ന രംഗം

2. റഷ്യന്‍ ജയിലില്‍ പഠാന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.

3. തന്‍റെ ഏജന്‍സിയിലേക്ക് പഠാന്‍ വില്ലനെ പിടികൂടാനുള്ള പുതിയ തന്ത്രങ്ങളുമായി തിരിച്ചെത്തുന്നു

4. ദീപികയുടെ ക്യാരക്ടറിനെ ചോദ്യം ചെയ്യുന്നു. 

ഇവയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ട രംഗങ്ങള്‍. നേരത്തെ തന്നെ ഒടിടി റിലീസ് സമയത്ത് ചിത്രത്തില്‍ ചില രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് വ്യക്തമാക്കിയിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top