Bollywood

നാല് ദിവസംകൊണ്ട് 400 കോടി കടന്ന് പഠാൻ; മന്നത്തിന് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ

നാല് ദിവസം പിന്നിടുമ്പോൾ 400 കോടി പഠാൻ പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്.ലോകമെമ്പാടുമായി 429 കോടിയാണ് പഠാൻ സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് കേഡൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വീക്കൻഡ് ആകുമ്പോഴേക്കും 700 കോടിവരെ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ. ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടിയാണ്. ഈ കാലയളവില്‍ ആകെ ചിത്രത്തിന്‍റെ നേട്ടം 313 കോടി ആയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം.

അതേസമയം, ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് ഖാൻ മന്നത്തിന് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്തു. ബ്ലാക്ക് ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്‌സ്, ഹെയര്‍ ബാന്‍ഡ് എന്നിവ അണിഞ്ഞാണ് കിംഗ് ഖാന്‍ എത്തിയത്. എല്ലാവരോടും തൊഴുകയ്യോടെ നന്ദി പറയുന്ന ഷാരൂഖിനെ വീഡിയോയിൽ കാണാം.

യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ആണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ ഡബിൾ റോളിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top