Breaking News

പത്തുകോടിയുടെ സമ്മര്‍ ബംപറടിച്ചത് സിനിമ താരം രജനി ചാണ്ടിയുടെ സഹായിയ്ക്ക്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബംപർ അസം സ്വദേശിക്ക്. അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചത്.സിനിമ- സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായിയാണ് ടിഗ.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. SE 222282 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SB 152330 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്കാണ്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

വാർത്തകൾ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KzZzMaGKNY67ZfKpyO1gAO

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top