ശാകുന്തള’ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമന്ത ‘ശകുന്തള’യെന്ന കഥാപാത്രമായി ഒരുങ്ങുന്നതിന്റെ ബിഹൈൻഡ ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
Here’s all that went behind creating the gorgeous Floral look of Kavya Nayaki ‘Shakuntala’ 🤍🌸@Samanthaprabhu2 @neeta_lulla #Shaakuntalam @Gunasekhar1 @ActorDevMohan #ManiSharma @neelima_guna @GunaaTeamworks @SVC_official @tipsofficial #ShaakuntalamOnApril14 pic.twitter.com/xXeRzhPxFl
— Gunaa Teamworks (@GunaaTeamworks) March 20, 2023
ശാകുന്തളം’ കണ്ട് ആദ്യ റിവ്യുവുമായി അടുത്തിടെ സാമന്ത രംഗത്ത് എത്തിയിരുന്നു. എന്ത് മനോഹരമായ ഒരു സിനിമ. നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളില്‍ ഒന്നിന് പ്രിയങ്കരമായി ജീവൻ നല്കി. കുടുംബ പ്രേക്ഷകര്‍ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാകുന്നില്ലെന്നും ‘ശാകുന്തളം’ എക്കാലവും പ്രിയപ്പെട്ടതായിരിക്കുമെന്നും സാമന്ത പറയുന്നു.