“ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ പ്രൊജക്റ്റായ ‘എന്താടാ സജി’ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘ആത്മാവിന്’ എന്നു തുടങ്ങുന്ന ഒരു വീഡിയോ ഗാനം ‘എന്താടാ സജി’യിലേതായി പുറത്തിറങ്ങി. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് . നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു.