Breaking News

“ഇത് ചിക്കനാണോ, കാക്കയാണോ?; ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ? നടി വനിത വിജയകുമാർ

വിമാനത്താവളത്തിലെ കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാൻ പോയ തനിക്ക് ലഭിച്ച ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് നടി പരാതി പറയുന്നത്.അഭിനയിച്ച, സിനിമയുടേയോ സീരിയലിന്റെയോ പേരില്‍ വാര്‍ത്തകളില്‍ വന്നതിനെക്കാള്‍ അധികം, വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത് തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ്. അതും ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം വനിത തരംഗം തന്നെയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വനിതയും നായികയായി സിനിമയില്‍ അഭിനയിച്ചിരുന്നു.

വൈകാതെ വിവാഹിതയായ നടി ഭര്‍ത്താവുമായി പിരിഞ്ഞു. ശേഷം നാല് വിവാഹം കഴിക്കുകയും ചെയ്തു. ഓരോ തവണയും വലിയ വിവാദത്തിനൊടുവിലാണ് വനിതയുടെ വിവാഹം നടക്കുന്നത്. അധികം വൈകാതെ അതൊക്കെ വേര്‍പിരിയലിലേക്ക് എത്തുകയും ചെയ്യും. അത്തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് നടി നേരിടാറുള്ളത്. ഇപ്പോള്‍ ഇതാ അന്താരാഷ്ട്ര ഭക്ഷണ ശൃംഖലയായ കെ.എഫ്.സിക്കെതിരെയാണ് നടി രംഗത്ത് എത്തിയത്.

ഹൈദരാബാദ് രാജീവ്ഗാന്ധി വിമാനത്താവളത്തിലെ കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാൻ പോയ തനിക്ക് ലഭിച്ച ചിക്കന്‍ വളരെ ഗുണനിലവാരം കുറഞ്ഞതാണ് എന്നാണ് നടി പരാതി പറയുന്നത്. വിമാനതാവളത്തിലെ ഈ കെഎഫ്സി ഔട്ട്ലെറ്റിലെ ഉപയോക്താക്കളോടുള്ള പെരുമാറ്റവും മോശമാണെന്ന് ചൂണ്ടിക്കാട്ടിയ വനിതാ ട്വീറ്റിൽ, തനിക്ക് നൽകിയ ചിക്കൻ കഷ്ണം വളരെ ചെറുതാണെന്നും, ഇത്രയും ചെറിയ കോഴിയെ ലോകം കണ്ടിട്ടുണ്ടോ എന്നും. ഇത് കോഴിയാണോ കക്കായാണോ എന്നും വനിത ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

തനിക്ക് ലഭിച്ച ചിക്കന്‍റെ ഫോട്ടോകളും വനിത ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. വനിതയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ട്വീറ്റ് മറുപടിയുമായി കെ.എഫ്.സി രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം ഒരു അനുഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കെഎഫ്‌സി ട്വിറ്ററിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top