Breaking News

സീരിയല്‍ കണ്ട് ഫാന്‍സായവരെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തു, “ചതുര’ത്തിനുള്ള ആദ്യ അഭിനന്ദനം കെപിഎസി ലളിതയില്‍ നിന്നും; സ്വാസിക

സീരിയലുകളിലെ തന്റെ പ്രകടനം കണ്ട് ഫാന്‍സായവരെല്ലാം അടുത്തയിടെ ഇറങ്ങിയ ചതുരം സിനിമ കണ്ടപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു പോയെന്ന് നടി സ്വാസിക.

ഇതുവരെ ചെയ്‌തതെല്ലാം പാവം പിടിച്ച കഥാപാത്രങ്ങളായിരുന്നു. അതില്‍ മാറ്റം വന്നത് ചതുരം ചെയ്‌പ്പോഴായിരുന്നു. ക്ലബ് എഫ്‌എമ്മിന്റെ ചാറ്റ് ഷോയില്‍ ആയിരുന്നു സ്വാസികയുടെ പ്രതികരണം. ചതുരം സിനിമയിലെ തന്റെ പ്രകടനത്തിന് കിട്ടിയ ആദ്യ അഭിനന്ദനം കെപിഎസി ലളിതയില്‍ നിന്നായിരുന്നുവെന്നും നടി പറഞ്ഞു.

സിനിമയുടെ പ്രിവ്യു കണ്ടിട്ട് ലളിതാമ്മ വിളിച്ചിരുന്നു. എല്ലാവരും കുറേ സിനിമയൊക്കെ തന്നിട്ട് എന്തായി? എന്റെ മോനല്ലേ അടിപൊളി സിനിമ തന്നത് എന്ന് ചോദിച്ചുവെന്നും സ്വാസിക പറഞ്ഞു. സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകള്‍ക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ടെന്നും നടി പറഞ്ഞു.

‘ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ദേവരാഗത്തില്‍ ശ്രീദേവി ചെയ്തപോലെ ഒന്നായിരുന്നു ആഗ്രഹിച്ചത്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകള്‍ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി.’

‘ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ ഡാര്‍ലിംഗ്‌സില്‍ അഭിനയിക്കാന്‍ പോയത്. ഷാരൂഖ്, ആലിയ കൂട്ടായ്മയുടെ പ്രോജക്റ്റ് ആണല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരണ്‍ ജോഹറിനെയോ കാണിക്കണമെന്ന് ഞാന്‍ റോഷനോട് പറഞ്ഞിരുന്നു. എവിടെ? അവന്‍ ഒന്നും ചെയ്തില്ല. അന്ന് ഒടിടി റിലീസാണ് പ്ലാന്‍ ചെയ്തത്. പടം കണ്ടിട്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നതൊക്കെ സ്വപ്‌നം കണ്ടിരുന്നു.’

നേരത്തെ ഒരു തമിഴ്‌സിനിമയില്‍ അഭിനയിക്കാന്‍ ഓഡിഷന് പോയപ്പോള്‍ വലിയ സ്വപ്‌നങ്ങളായിരുന്നു. എന്റെ സിനിമ ഇറങ്ങി ഉടനെ ഹിറ്റാവുന്നു, വിജയിയുടേയും സൂര്യയുടേയും നായികയാവുന്നു, തിരക്കാവുന്നു, നാല്പത് ലക്ഷം പ്രതിഫലം അങ്ങനൊക്കെ കുറെ സ്വപ്‌നം കണ്ടു. പക്ഷേ ഒരു സിനിമയായി, രണ്ട് സിനിമയായി പക്ഷേ അനക്കമില്ല. ഒറ്റയടിക്കൊന്നും കയറാനാവില്ലെന്ന് പതുക്കെ തിരിച്ചറിഞ്ഞുവെന്നും സ്വാസിക പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top