Breaking News

പഠനവും വിട്ടു, സിനിമയും ഇല്ല എന്ന അവസ്ഥയായി, ജീവിക്കാൻ തന്നെ താൽപര്യമില്ലാതെയായി, വിഷാദത്തെ അതിജീവിച്ചത് പറഞ്ഞ് സ്വാസിക

നടി എന്നതിലുപരി അവതാരകയായും മറ്റു റിയാലിറ്റി ഷോകളിൽ പങ്കെടുത്തും സീരിയൽ രംഗത്തും ദൃശ്യ മാധ്യമ രംഗത്തും സ്വാസിക സജീവമാണ്. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയിച്ചതോടെയാണ് മലയാള സിനിമയിൽ സ്വാസിക എത്തുന്നത്. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. ചതുരം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും എല്ലാവരും ഒരുമിച്ച് അഭിനന്ദിച്ചത് സ്വാസികയുടെ അഭിനയത്തെയാണ്.”

“വിഷാദത്തെ അതിജീവിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് സ്വാസിക പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. വൈഗയ്ക്ക് ശേഷം തമിഴിൽ നിന്നും മൂന്നും മലയാളത്തിൽ പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് അവസരങ്ങൾ വന്നില്ല. പഠനവും വിട്ടു. സിനിമയും ഇല്ല എന്ന അവസ്ഥയായി. ജീവിക്കാൻ തന്നെ താൽപര്യമില്ലാതെയായി. പെട്ടെന്ന് മരിക്കാൻ എന്താണ് മാർഗം എന്നാലോചിച്ചു. നാളെ വണ്ടി വന്ന് തട്ടിയിരുന്നുവെങ്കിൽ എന്നൊക്കെയായി തോന്നൽ

കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ഞാൻ മാത്രം സിനിമ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക, വീട്ടിൽ വെറുതെയിരിക്കുക എന്നതായി ദിനചര്യ. അതിൽ നിന്നും പുറത്തു കടക്കണം. ആ തോന്നൽ ശക്തമായി. ധ്യാനം-യോഗ പരിശീലനത്തിന് പോയിത്തുടങ്ങി. ഞാൻ എന്നെ വീണ്ടെടുക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.

“ആ സമയത്താണ് തന്നെ തേടി മഴവിൽ മനോരമയുടെ ദത്തുപുത്രി എന്ന സീരിയലിലേക്കുള്ള വിളി വരുന്നത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. അതൊരു പുതിയ തുടക്കമായി. നിരാശകൾ അകന്നു. സിനിമയെങ്കിൽ സിനിമ, സീരിയലെങ്കിൽ സീരിയൽ എന്ന രീതിയിലേക്ക് താൻ മാറിയത്.

ആ പ്രായം അതായിരുന്നു. പെട്ടെന്നു സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യും. ആ സമയത്തെ പൊട്ട ചിന്തയായിരുന്നു ആത്മഹത്യ ചെയ്താലോ എന്ന തോന്നലെന്നാണ്. ഇപ്പോഴാണ് എന്ത് വലിയ മണ്ടത്തരമാണ് അതൊക്കെ എന്ന് മനസിലാകുന്നതെന്നും താരം പറയുന്നത്. ആഗ്രഹിച്ചത് നേടാൻ പരിശ്രമിക്കുക, വൈകിയാലും അത് സംഭവിക്കുമെന്ന് താൻ തിരിച്ചറിഞ്ഞു”

“താനിപ്പോൾ വിശ്വസിക്കുന്നതും തന്നെ മുന്നോട്ട് നയിക്കുന്നതും ആ സത്യമാണ്. കഠിനാധ്വാനത്തിനോടൊപ്പം വിധിയും ഘടകമാണെന്ന് കരുതുന്നു. പോസിറ്റീവായി മുന്നോട്ട് പോകാൻ തന്നെ സഹായിക്കുന്നത് ജ്യോതിഷം. ഭാഗ്യജാതകമാണെന്നും 25 വയസിന് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ജോത്സ്യൻ പറഞ്ഞിരുന്നു തന്നെ സംബന്ധിച്ച് ജാതകത്തിലെ പ്രവചനങ്ങൾ ശരിയായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top