Breaking News

പുണ്യാളനായി കുഞ്ചാക്കോ ബോബൻ, റോയിയായി ജയസൂര്യയും; ‘എന്താടാ സജി’ ടീസറെത്തി

നീണ്ട ഇടവേളയ്ക്കുശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുകയാണ്. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളാണ് ഹിറ്റായി മാറിയത്. എന്താടാ സജീ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 

പുണ്യാളന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം എത്തുക‌. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വില്യം ഫ്രാന്‍സിസ് സം​ഗീതവും ജിത്തു ദാമോദര്‍ കാമറയും നിർവഹിക്കുന്നു.

കോ-പ്രൊഡ്യൂസര്‍ -ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍, എഡിറ്റിങ് -രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍ -ജേക്ക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ പി. തോമസ്, മേക്കപ്പ് -റോണക്സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍ -സമീറ സനീഷ്, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍ -ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍ -ഷിജി പട്ടണം, ത്രില്‍സ് ബില്ല ജഗന്‍, വി.എഫ്.എക്സ്. -Meraki, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്-അഖില്‍ യശോധരന്‍, സ്റ്റില്‍-പ്രേം ലാല്‍,ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് -ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -ഒബ്‌സ്‌ക്യൂറ, പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top