Breaking News

ആശുപത്രിവാസം കഴിഞ്ഞു, പുതിയ സിനിമയിൽ ജോയിൻ ചെയ്ത് കോട്ടയം നസീർ; നന്ദി പറഞ്ഞ് താരം

കുറച്ചു ദിവസം മുൻപാണ് നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യം വീണ്ടെടുത്ത താരം പുതിയ സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ്. സിനിമാ തിരക്കിലേക്ക് കടന്ന വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാർക്കും തനിക്കുവേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. 

ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു…എന്നെ ചികിൽസിച്ച “കാരിതാസ് “ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും… പരിചരിച്ച നഴ്‌സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ചു അന്ന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top