Breaking News

അത്യപൂര്‍വം, അതിമനോഹരം! ലിങ്‌സിന്റെ വീഡിയോ ദൃശ്യം

Photo:Twitter.com/Parveen kaswan

അതിമനോഹരവും അപൂര്‍വവുമായ ഒരു വന്യജീവിയുടെ ദൃശ്യം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വീഡിയോയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. വന്യജീവിക്ക് ചുറ്റുമായി കുരച്ച് കൊണ്ട് പട്ടികളുമുണ്ട്. ലിങ്‌സ് (lynx)എന്ന വന്യജീവിയാകാം ഇതെന്നും ചിലര്‍ കമന്റ് ചെയ്തു. ഹിമാലയന്‍ ലിങ്‌സെന്ന സുന്ദരി, അതിമനോഹരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ട്വീറ്റ് വന്ന ഏതാനും സമയത്തിന് ശേഷം വന്യജീവി ഹിമാലയന്‍ ലിങ്‌സ് തന്നെയാണെന്ന് പര്‍വീണ്‍ സ്ഥിരീകരിച്ചു.

പൂച്ചവര്‍ഗത്തില്‍പ്പെട്ട ജീവിയാണ്‌ ലിങ്‌സ്. ലേ-ലഡാക്ക് മേഖലയില്‍ ഇവയെ കണ്ടു വരുന്നുണ്ട്. ഹിമപ്പുലിയാണ് മേഖലയില്‍ കണ്ടുവരുന്ന മറ്റൊരു വന്യജീവി. ചെറുവാലുള്ള പൂച്ച വിഭാഗങ്ങളിലെ നാലിലൊരാളാണ് ലിങ്‌സുകള്‍. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നീവിടങ്ങളില്‍ ഇവയെ കണ്ടുവരാറുണ്ട്. കൂര്‍ത്ത ചെവി, ചെറിയ തല തുടങ്ങിയവ പ്രത്യേകതകളാണ്. പക്ഷികളും ചെറു സസ്തനികളുമാണ് പ്രധാന ആഹാരം. വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടാത്ത ഇവയ്ക്ക് 17 വര്‍ഷം വരെ ആയുസ്സ് കണക്കാക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top