Breaking News

മരണപ്പായയിൽ നിന്ന് എഴുന്നേറ്റ് ആദ്യം വരുന്നത് ബാല സാറിൻ്റെ അടുത്തേക്കാണ്; വീട് ജപ്തി ഭീഷണിയിലെന്ന് മോളി കണ്ണമാലി

കുറച്ചു നാളുകൾക്ക് മുൻപ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന നടി മോളി കണ്ണമാലി രോ​ഗം മാറിയതിനു ശേഷം നടൻ ബാലയെ കാണാൻ എത്തി. കുടുംബത്തിനൊപ്പമാണ് ബാലയെ കാണാൻ മോളി കണ്ണമാലി എത്തിയത്. മരണത്തെ മുന്നിൽ കണ്ടെന്നും ആ സമയത്ത് സഹായിച്ചത് ബാലയാണെന്നുമാണ് താരം പറയുന്നത്. ബാലയോട് നന്ദി പറഞ്ഞ മോളി കണ്ണമാലി തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചും പറയുന്നുണ്ട്. തന്റെ വീടിന് ജപ്തി വന്നിരിക്കുകയാണ് എന്നാണ് മോളി കണ്ണമാലി പറയുന്നത്. 

മരണത്തെ ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ മത്സ്യതൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്… എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ് ഞാൻ. ഞാൻ കിടന്നപ്പോൾ എന്റെ മകൻ ഓടിവന്നപ്പോൾ ബാല സാർ സഹായിച്ചു. മരണപ്പായയിൽ നിന്ന് എഴുന്നേറ്റ് ഞാൻ ആദ്യം വരുന്നത് ഇങ്ങോട്ടേക്കാണ്. – മോളി കണ്ണമാലി പറഞ്ഞു.  

എനിക്കും ബാലയ്ക്കും ഒന്നിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും മോളി കൂട്ടിച്ചേർത്തു. ദൈവത്തിന്റെ അത്ഭുതം എന്ന അടിക്കുറിപ്പിലാണ് ബാല വിഡിയോ പങ്കുവച്ചത്. ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നുണ്ട്.

അടുത്തിടെയാണ് ന്യുമോണിയ ബാധിതയായ മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനിയും ശ്വാസം മുട്ടലും രൂക്ഷമായതിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായ അഭ്യർത്ഥനയുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. നടൻ ബാലയും സഹായവുമായി എത്തിയിരുന്നു. ഇതിന്റെ വിഡിയോയും താരം പങ്കുവച്ചിരുന്നു.

വിഡിയോ കാണാം:

https://www.facebook.com/100044273627370/posts/778545023631278/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top