100 കോടിയ്ക്ക് മുകളില്‍ പ്രതിഫലം ആവശ്യപ്പെട്ട് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. തമിഴ് നടന് ധനുഷും സാറാ അലി ഖാനും അഭിനയിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അക്ഷയ് വന്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. നൂറ് കോടിക്ക് മുകളിലാണ് അക്ഷയ് ആവശ്യപ്പെട്ട പ്രതിഫലത്തുക എന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.
ഈ അടുത്ത് പുറത്തിറങ്ങിയ അക്ഷയ് കുമാര്ചിത്രം ഗുഡ് ന്യൂസ് 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. അതിന് മുമ്പിറങ്ങിയ ഹൗസ്ഫുള് 4, മിഷന് മംഗല്‍ എന്നീ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.